മഴയെത്തും മുന്‍പേ..

May 22, 2026

                                                മഴക്കാലപൂര്‍വ്വശുചീകരണ യഞ്ജം 2026 - 

തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പരിധിയിൽ   ബഹുജനപങ്കാളിത്തതോടെ  പ്രദേശത്തെ മാലിന്യം വൃത്തിയാക്കിക്കൊണ്ട്  മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തിക്ക്   മെയ് 18   ന് തുടക്കം കുറിച്ചു. 

തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പരിധിയിൽ 2026 മെയ് 18 ന് (തിങ്കൾ)ബഹു ജനപങ്കാളിത്തതോടെ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് .

പ്രസ്തുത പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം  തിങ്കൾ രാവിലെ 10 മണിയ്ക്ക് തച്ചമ്പാറ ടൗണിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി മേരി ജോസഫിൻ്റെ അധ്യക്ഷതയിൽ ബഹു മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നീതു ശങ്കർ നിർവ്വഹിച്ചു.

 പരിപാടിയിൽ വ്യാപാരികൾ, ഹരിത കർമ്മസേനാംഗങ്ങൾ, NSS,SPC,JRC വിദ്യാർത്ഥികൾ,  ആരോഗ്യ പ്രവർത്തകർ , ആശ പ്രവർത്തകർ, auto-taxi തൊഴിലാളികൾ, സാമൂഹ്യപ്രവർത്തകർ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട എല്ലാ നല്ലവരായ പൊതുജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

മഴക്കാലപൂര്‍വ്വ ശുചീകരണ യഞ്ജം 2026