സംസ്ഥാന സർക്കാർ
പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
മേരി ജോസഫ്
പ്രസിഡൻ്റ്
സലീന
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
തച്ചമ്പാറ ഗ്രാമപഞ്ചായത്ത്, തച്ചമ്പാറ.പി.ഒ,പാലക്കാട് ജില്ല,പിന്‍കോഡ് -678593
പഞ്ചായത്ത് രൂപീകരണം - 1979
ബ്ലോക്ക് -മണ്ണാര്‍ക്കാട്
പാര്‍ലമെന്‍റ് മണ്ഡലം - പാലക്കാട്
അസംബ്ലി മണ്ഡലം - കോങ്ങാട്
ആകെ വാര്‍ഡുകള്‍ - 15
വില്ലേജുകള്‍ - 3 (തച്ചമ്പാറ,പാലക്കയം,കാരാകുറുശ്ശി)
ജനസംഖ്യ - 18087 (2011 ലെ സെന്‍സസ് പ്രകാരം)
പുരുഷന്‍മാര്‍ -8738
സ്ത്രീകള്‍ - 9349
പട്ടികജാതിക്കാര്‍ - 1868
പട്ടികവര്‍ഗ്ഗക്കാര്‍ -189
സാക്ഷരത - 95 %
വിസ്തീര്‍ണ്ണം - 53.97 ച.കി.മീറ്റര്‍
അതിരുകള്‍
വടക്ക് - ചൂരിയോട് പുഴ,കാഞ്ഞിരപ്പുഴ ഡാം
തെക്ക് - മാച്ചാംതോട്
കിഴക്ക് - മുത്തികുളം റിസര്‍വ് വനം
പടിഞ്ഞാറ് - കുണ്ടന്‍തോട്